വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്
Monday, July 28, 2025 10:38 AM IST
കൊച്ചി: വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പോലീസാണ് നോട്ടീസ് അയച്ചത്.
സംവിധായകൻ എബ്രിഡ് ഷൈനും പോലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിര്‍ദേശമുണ്ട്.
നിർമാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പോലീസ് നടപടി."ആക്ഷൻ ഹീറോ ബിജു 2' സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.