ഐനിച്ചിറയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Monday, July 28, 2025 11:19 AM IST
മലപ്പുറം: എടപ്പാൾ ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസ്, ടിഡിആർഎഫ് വളണ്ടിയർമാരും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് മുഹമ്മദ് ഖൈസ് അപകടത്തിൽ പെട്ടത്.