തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​രി​ൽ ര​ണ്ട് യു​വാ​ക്ക​ളെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. കാ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ​ട​ക്കാ​ട്ടു​പ​റ​മ്പി​ൽ പ്ര​ജി​ൽ (38), പാ​ച്ചാം​പ്പി​ള്ളി വീ​ട്ടി​ൽ സി​കേ​ഷ് (27), എ​ട​ക്കാ​ട്ടു​പ​റ​മ്പി​ൽ അ​ശ്വ​ന്ത് (26 ) എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി ബി​യ്യാ​ട​ത്ത് വീ​ട്ടി​ൽ അ​രു​ൺ​കു​മാ​ർ (30 ) എ​ട​ക്കാ​ട്ടു​പ​റ​മ്പി​ൽ ദി​ന​ക്ക് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ ശി​വ​പു​ര​യി​ലെ ഫാ​മി​നു​ള്ളി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് ദി​വ​സ​മാ​യി ഇ​വ​ർ ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ജൂ​ലൈ13 ന് ​കാ​ട്ടൂ​ർ പെ​ഞ്ഞ​നം എ​സ്എ​ൻ​ഡി​പി പ​ള്ളി​വേ​ട്ട ന​ഗ​റി​ൽ രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ പൊ​ഞ്ഞ​നം സ്വ​ദേ​ശി വാ​ഴ​പ്പു​ര​യ്ക്ക​ൽ സ​നൂ​പ്( 26), കാ​ട്ടൂ​ർ വ​ല​ക്ക​ഴ സ്വ​ദേ​ശി പ​റ​യം വ​ള​പ്പി​ൽ യാ​സി​ൻ (25) എ​ന്നി​വ​രെ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​നൂ​പി​നും , യാ​സി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.