ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് വ്യാപാര കരാർ ഉപയോഗിച്ച്; വീണ്ടും അവകാശവാദവുമായി ട്രംപ്
Monday, July 28, 2025 11:52 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് വ്യാപാര കരാർ ഉപയോഗിച്ചാണെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ ഇടപെട്ടത് പോലെയാണ് തായ്ലൻഡ്-കംബോഡിയ വിഷയത്തിലും ഇടപെട്ടത്. വ്യാപാരം തർക്കങ്ങൾ തീർക്കാൻ ഉപാധിയാക്കുന്നതിൽ അഭിമാനമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിൽ ആണവയുദ്ധം ഒഴിവാക്കിയത് തന്റെ ഇടപെടൽ കൊണ്ടാണെന്നും വ്യാപാരബന്ധം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ ഇത് നേടിയെടുത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.