വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയാണെന്ന് പറഞ്ഞ് വിറ്റു; രണ്ടു പേർ അറസ്റ്റിൽ
Monday, July 28, 2025 3:38 PM IST
ചെന്നൈ: വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയാണെന്ന് പറഞ്ഞ് വിറ്റ രണ്ടു പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ സേലം ഒമലൂരിലെ ഡാനിഷ്പേട്ടൈയിലാണ് സംഭവം. പഴംതീനി വവ്വാലുകളെയാണ് ഇവർ കൊന്ന് മാംസം വിറ്റത്.
കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ വെടിയൊച്ചകള്‍ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഇതോടെ നടത്തിയ പട്രോളിംഗിലാണ് സംഘം പിടിയിലായത്. തുടർന്ന് ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർ വവ്വാലുകളെ വേട്ടയാടി മാംസം തയാറാക്കിയ ശേഷം കോഴിയിറച്ചിയാണെന്ന് പറഞ്ഞ് വിൽക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.