ബ​റ്റു​മി (ജോ​ർ​ജി​യ): ഫി​ഡെ വ​നി​താ ചെ​സ് ലോ​ക​ക​പ്പ് കി​രീ​ട​മു​യ​ർ​ത്തി ഇ​ന്ത്യ​യു​ടെ ദി​വ്യ ദേ​ശ്മു​ഖ്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ കൊ​നേ​രു ഹം​പി​യെ കീ​ഴ​ട​ക്കി​യാ​ണ് ദി​വ്യ​യു​ടെ നേ​ട്ടം. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ലോ​ക​ക​പ്പ് കി​രീ​ടം ഉ​യ​ർ​ത്തു​ന്ന​ത്.

ടൈ​ബ്രേ​ക്ക​റി​ലാ​ണ് കൊ​നേ​രു ഹം​പി​യെ ദി​വ്യ കീ​ഴ​ട​ക്കി​യ​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ ടൈ​ബ്രേ​ക്ക​ർ വേ​ണ്ടി​വ​ന്ന​ത്.

ടൈ​ബ്രേ​ക്ക​റി​ലെ ആ​ദ്യ റാ​പ്പി​ഡ് മ​ത്സ​രം സ​മ​നി​ല​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ക​റു​ത്ത ക​രു​ക്ക​ളു​മാ​യി ക​ളി​ച്ചാ​ണ് ദി​വ്യ കി​രീ​ട​മ​ണി​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ പ​ദ​വി​യും ദി​വ്യ​യെ തേ​ടി​യെ​ത്തി.