മൊബൈൽ ഫോൺ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
Monday, July 28, 2025 4:34 PM IST
ആലപ്പുഴ: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ആലപ്പുഴ എടത്വ തലവടിയിലെ മോഹൻലാൽ - അനിത ദമ്പതികളുടെ മകൻ ആദിത്യനാണ് മരിച്ചത്.
രാവിലെ മൊബൈൽ ഫോണിനായി ആദിത്യൻ വഴക്കിട്ടിരുന്നു. ഗെയിം കളിക്കാനായി മൊബൈൽ എടുത്തപ്പോൾ അമ്മ തടഞ്ഞിരുന്നു. തുടർന്ന് പിണങ്ങി മുറിക്കകത്ത് കയറി വാതിലടയ്ക്കുകയായിരുന്നു.
ഏറെനേരം കഴിഞ്ഞും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)