അമ്മയെ മിസ് ചെയ്യുന്നു; നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലെത്തി അഭ്യര്‍ഥിച്ച് മകള്‍
Monday, July 28, 2025 6:48 PM IST
സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ മോചിപ്പിക്കണമെന്ന് യെമനിലെത്തി അഭ്യര്‍ഥിച്ച് മകള്‍ മിഷേല്‍. പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സംഘടനയുടെ സ്ഥാപകനുമായ ഡോ. കെ.എ.പോളിന് ഒപ്പമാണ് യെമനിലെത്തി മിഷേല്‍ അഭ്യര്‍ഥന നടത്തിയത്.
ദയവായി എന്റെ അമ്മയെ വീട്ടിലേക്ക് തിരികെ വരാന്‍ സഹായിക്കൂ. ഞാന്‍ അവരെ കാണാന്‍ വല്ലാതെ ആഗ്രഹിക്കുന്നു. അമ്മയെ മിസ് ചെയ്യുന്നുവെന്ന് മിഷേല്‍ പറഞ്ഞു. യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ പത്ത് വർഷമായി മകൾ കണ്ടിട്ടില്ല.
2017ലാണ് യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയാണ്.
ഇതിനുള്ള ശ്രമം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാടിലാണ് തലാലിന്റെ കുടുംബം.