ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
Monday, July 28, 2025 10:43 PM IST
ആലപ്പുഴ/പത്തനംതിട്ട: മഴക്കെടുതി തുടരുന്നതിനാൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ പഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധിയായിരിക്കും.
പത്തനംതിട്ട ജില്ലയിലെ ആറ് സ്കൂളുകളാണ് ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.