കേരള ക്രിക്കറ്റ് ലീഗ് ; മത്സരക്രമം പ്രഖ്യാപിച്ചു
Monday, July 28, 2025 11:40 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ സമ്പൂര്‍ണ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണ് നടക്കുക. ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ആറിനു സമാപിക്കും.
ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നിവയുള്‍പ്പെടെ പ്രമുഖ ടീമുകളാണ് മത്സരരംഗത്തുള്ളത്. ഉദ്ഘാടന ദിവസമായ ഓഗസ്റ്റ് 21ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും.
ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ നേരിടും. വൈകുന്നേരം 7.45ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ഏറ്റുമുട്ടും. 22ന് ആലപ്പി റിപ്പിള്‍സ് തൃശൂര്‍ ടൈറ്റന്‍സിനെയും, ഏരീസ് കൊല്ലം സെയിലേഴ്സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെയും നേരിടും.
23ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആലപ്പി റിപ്പിള്‍സിനെയും തൃശൂര്‍ ടൈറ്റന്‍സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെയും നേരിടും. 24ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായും, കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏരീസ് കൊല്ലം സെയിലേഴ്സുമായും ഏറ്റുമുട്ടും. 25ന് ഏരീസ് കൊല്ലം സെയിലേഴ്സ് തൃശൂര്‍ ടൈറ്റന്‍സിനെയും ആലപ്പി റിപ്പിള്‍സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെയും നേരിടും.
26ന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും ആലപ്പി റിപ്പിള്‍സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെയും നേരിടും. 27ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായും അദാനി ട്രിവാന്‍ഡ്രം റോയല്‍സ് തൃശൂര്‍ ടൈറ്റന്‍സുമായും മത്സരിക്കും.
28ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെയും ഏരീസ് കൊല്ലം സെയിലേഴ്സ് ആലപ്പി റിപ്പിള്‍സിനെയും നേരിടും. 29ന് തൃശൂര്‍ ടൈറ്റന്‍സ് ഏരീസ് കൊല്ലം സെയിലേഴ്സിനെയും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ആലപ്പി റിപ്പിള്‍സിനെയും നേരിടും.
30ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെയും കൊച്ചി ബ്ലൂ ടൈഗേഴ്സ് തൃശൂര്‍ ടൈറ്റന്‍സിനെയും നേരിടും. 31ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ഏരീസ് കൊല്ലം സെയിലേഴ്സിനെയും ആലപ്പി റിപ്പിള്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും നേരിടും.
സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ആലപ്പി റിപ്പിള്സുമായും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഏരീസ് കൊല്ലം സെയിലേഴ്സുമായും ഏറ്റുമുട്ടും. സെപ്റ്റംബര്‍ രണ്ടിന് കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെയും തൃശൂര്‍ ടൈറ്റന്‍സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെയും നേരിടും.
സെപ്റ്റംബര്‍ മൂന്നിന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ആലപ്പി റിപ്പിള്‍സിനെയും ഏരീസ് കൊല്ലം സെയിലേഴ്സ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും നേരിടും. നാലിന് ആലപ്പി റിപ്പിള്‍സ് ഏരീസ് കൊല്ലം സെയിലേഴ്സിനെയും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് തൃശൂര്‍ ടൈറ്റന്‍സിനെയും നേരിടും.
ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സെപ്റ്റംബര്‍ അഞ്ചിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെ നേരിടും.
വൈകുന്നേരം 6.45ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികള്‍ സെപ്റ്റംബര്‍ ആറിന് വൈകുന്നേരം 6.45ന് നടക്കുന്ന ഫൈനലില്‍ കിരീടത്തിനായി പോരാടും.