തിരുവല്ലയിൽ ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
Tuesday, July 29, 2025 12:53 AM IST
പത്തനംതിട്ട: തിരുവല്ലയിൽ ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കുറ്റൂർ പതിനൊന്നാം വാർഡിൽ മരപ്പാങ്കുഴിയിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ കെ.ജി. വത്സല (68) ആണ് മരിച്ചത്.
വീടിന് പിൻവശത്ത് ഉണക്കാൻ ഇട്ടിരുന്ന കുടംപുളി കുട്ടയിൽ ആക്കുന്നതിനിടെ പുരയിടത്തിൽ നിന്നിരുന്ന മാവിന്റെ ശിഖരം ഒടിഞ്ഞ് വത്സലയുടെ മേൽ പതിക്കുകയായിരുന്നു.
ഇവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.