പോര് വീണ്ടും മുറുകുന്നു; കെ.എസ്.അനിൽകുമാറിന് ഫയൽ നൽകരുതെന്ന് വിസി
Tuesday, July 29, 2025 8:19 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി - രജിസ്ട്രാർ പോര് മുറുകുന്നു. കെ.എസ്.അനിൽകുമാറിന് ഫയൽ നൽകരുതെന്ന് നിർദേശിച്ച് വിസി മോഹനൻ കുന്നുമ്മേൽ വീണ്ടും ഉത്തരവിറക്കി. ഫയൽ കൈമാറിയാൽ ചട്ടലംഘനമായി കണക്കാക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങൾക്ക് തുടക്കം. തുടർന്ന് രജിസ്ട്രാറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ജൂലൈ ആറിന് സിൻഡിക്കേറ്റ് അംഗങ്ങൾ അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.
ഇതോടെയാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള പോര് കനത്തത്. സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ്.അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കാൻ വിസി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.