വെള്ളാപ്പള്ളി നടേശൻ രാജിക്കത്ത് തയാറാക്കിവച്ചോളൂ: കെ.മുരളീധരൻ
Tuesday, July 29, 2025 10:06 PM IST
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. എട്ടുമാസം കഴിയുമ്പോൾ യുഡിഎഫ് അധികാരത്തിൽവരും.
അതിനാൽ വെള്ളാപ്പള്ളി രാജിക്കത്ത് തയാറാക്കിവച്ചോളൂവെന്നും മുരളീധരൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിന്റെ തലപ്പത്തിരിക്കുന്നയാൾ ഇരിക്കുന്ന കസേരയുടെ മാന്യതകാക്കണം. സമുദായത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പറയണം. അത് ഉൾക്കൊള്ളാൻ തയാറാണ്.
കോൺഗ്രസ് നേതാക്കൾക്കെതിരെ എന്തും വിളിച്ചു പറയാമെന്ന് വിചാരിക്കരുത്. ഇതിന്റെ പേരിൽ പുതുതലമുറ എന്തെങ്കിലും ചെയ്താൽ തങ്ങളെ കുറ്റം പറയരുതെന്നും കെ.മുരളീധരൻ പറഞ്ഞു.