ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പ് മു​ന്‍ എം​പി ഡോ​ക്ട​ര്‍ പൂ​ക്കു​ഞ്ഞി​ക്കോ​യ അ​ന്ത​രി​ച്ചു. 76 വ​യ​സാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ സ്വ​ദേ​ശ​മാ​യ അ​മി​നി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​റ​ച്ചു കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​രോ​മ്മ ബീ​യാ​ണ് ഭാ​ര്യ.

2004 മു​ത​ല്‍ 2009 വ​രെ ല​ക്ഷ​ദ്വീ​പി​നെ ലോ​ക്‌​സ​ഭ​യി​ല്‍ പ്ര​തി​നി​ധാ​നം ചെ​യ്തി​രു​ന്നു ഡോ​ക്ട​ര്‍ പൂ​ക്കു​ഞ്ഞി​ക്കോ​യ. നി​ല​വി​ല്‍ എ​ന്‍​സി​പി (എ​സ്പി) ല​ക്ഷ​ദ്വീ​പ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ഗ​മാ​യി​രു​ന്നു.