ഹൈദരാബാദ് വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കഞ്ചാവുമായി യുവതി പിടിയിൽ
Thursday, July 31, 2025 4:25 AM IST
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽ നിന്നും 400 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് പരിശോധന നടത്തിയത്.
പിടിച്ചെടുത്ത കഞ്ചാവിന് 40 കോടി രൂപ വിലമതിക്കുമെന്ന് എൻസിബി അറിയിച്ചു. രഹസ്യ വിവരങ്ങളുടെ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ നിന്നായി കഞ്ചാവ് പിടിച്ചെടുത്തത്.
ബാങ്കോക്കിൽ നിന്നും ദുബായ് വഴിയാണ് ഇവർ ഹൈദരാബാദിലെത്തിയത്. യുവതിയുടെ തായ്ലൻഡിലെയും ഇന്ത്യയിലെയും ബന്ധങ്ങൾ കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.