സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലകനെതിരേ പീഡനപരാതി; പോലീസ് കേസെടുത്തു
Thursday, July 31, 2025 2:22 PM IST
മലപ്പുറം: സ്പോര്‍ട്സ് കൗണ്‍സിലിന്റെ മലപ്പുറത്തെ വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലകനെതിരേ പീഡനപരാതി. മുഹമ്മദ് നിഷാഖ് മോശമായി പെരുമാറിയെന്ന പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
ഇയാള്‍ക്കെതിരേ കഴിഞ്ഞ ജൂണിലാണ് മൂന്ന് പെണ്‍കുട്ടികള്‍ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന് പരാതി നല്‍കിയത്. അസോസിഷേന് സിഡബ്യുസിക്ക് പരാതി കൈമാറി. സിഡബ്യുസി കോട്ടയ്ക്കല്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ആദ്യം പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
പിന്നീട് വിദ്യാര്‍ഥികള്‍ മൊഴിയില്‍ ഉറച്ച് നിന്നതോടെ കോട്ടയ്ക്കല്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഇത് പിന്നീട് ഇലഞ്ഞിപാലം പോലീസിന് കൈമാറി.