തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​ർ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ജ്ഭ​വ​നി​ലെ മു​ഖ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ എ​ത്തി​യ​ത്.

മു​ൻ കേ​ര​ളാ ഗ​വ​ർ​ണ​റാ​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രാ​ജ്ഭ​വ​ൻ ജീ​വ​ന​ക്കാ​രു​മാ​യും സൗ​ഹൃ​ദം പ​ങ്കു​വെ​ച്ചു. ശ​നി​യാ​ഴ്ച രാ​ജ്ഭ​വ​നി​ൽ താ​മ​സി​ച്ച അ​ദ്ദേ​ഹം ഞാ​യ​റാ​ഴ്ച ക​വ​ടി​യാ​ർ കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ക്കും.

തൈ​ക്കാ​ട് ഗാ​ന്ധി​ഭ​വ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്ത ശേ​ഷം അ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ട​ങ്ങും.