കുടുംബവഴക്ക്: ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഒളിവിൽ
Sunday, August 3, 2025 6:46 AM IST
പത്തനംതിട്ട: കുടുംബവഴക്കിനിടെ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഭാര്യമരിച്ചു. പത്തനംതിട്ടയിൽ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ അഞ്ചാനിക്കൽ വീട്ടിൽ ശാരിമോള്‍ (ശ്യാമ ,35) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിയായ അജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ശാരിമോളുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പുലർച്ചയോടെ ശാരി മരിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.