പാ​ല​ക്കാ​ട്: മ​ക​ളെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച് സ​ഹോ​ദ​ര​ങ്ങ​ൾ. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് മേ​പ്പ​റ​മ്പി​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഫ് സ​ഹോ​ദ​ര​ൻ ഷെ​ഫീ​ഖ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. റ​ഫീ​ഖ് എ​ന്ന​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ക​ത്തി​ച്ച​ത്. റ​ഫീ​ഖി​ന്‍റെ പ​രാ​തി​യി​ന്മേ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.