ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു
Sunday, August 3, 2025 4:24 PM IST
ന്യൂഡൽഹി: ജൻഡ ചൗക്കിന് സമീപം കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
ജൻഡ ചൗക്കിന് സമീപത്ത് വച്ച് കാർ ആദ്യം സിമന്റ് ബാരിക്കെഡിലേയ്ക്ക് ഇടിച്ചുകയറുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. ഡ്രൈവറെ കാറിനുള്ളിൽ തന്നെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഹരിയാനയിലെ പാനിപത്തിൽ നിന്നുള്ള ഡ്രൈവർ വിപേന്ദർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കാറിൽ ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശി തന്നെയായ ജഗ്ബീറിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ നരേലയിലെ എസ്ആർഎച്ച്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.