റെയിൻ കോട്ട് മാറ്റിയെടുത്തു; കണ്ണൂരിൽ പോലീസുകാരന് സ്ഥലംമാറ്റം
Sunday, August 3, 2025 6:28 PM IST
കണ്ണൂർ: റെയിൻ കോട്ട് മാറ്റിയെടുത്തതിന് പോലീസുകാരന് സ്ഥലംമാറ്റം. മുഴക്കുന്ന് സ്റ്റേഷനിലെ പോലീസുകാരനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
കോടതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകന്റെ റെയിൻ കോട്ട് ഇദ്ദേഹം എടുത്തിരുന്നു. തുടർന്നാണ് ഇദ്ദേഹത്തെ പയ്യന്നൂരിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
എന്നാൽ റെയിൻ കോട്ട് എടുത്തിട്ടില്ലെന്നും സ്ഥലംമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ആണ് സ്ഥലം മാറ്റപ്പെട്ട പോലീസുകാരൻ പറഞ്ഞത്.