തൃ​ശൂ​ർ: ചൊ​വ്വ​ന്നൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. അ​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ചൊ​വ്വ​ന്നൂ​ര്‍ സ്വ​ദേ​ശി കൊ​ട്ടി​ലി​ങ്ങ​ല്‍ വീ​ട്ടി​ല്‍ വി​ബീ​ഷ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന അ​ര കി​ലോ ക​ഞ്ചാ​വും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചൊ​വ്വ​ന്നൂ​ര്‍ ബ്ലോ​ക്ക് റോ​ഡി​ലെ ത്രി​വേ​ണി ഗോ​ഡൗ​ണി​ന് സ​മീ​പ​ത്ത് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​നു​ള്ളി​ല്‍ ക​വ​റി​ലാ​ക്കി​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഫ​ക്രു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നേ​ര​ത്തെ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ബീ​ഷി​ന്‍റെ ബാ​ഗ് തു​റ​ന്ന​പ്പോ​ൾ ത​ന്നെ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. പി​ന്നീ​ട് തൂ​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ര കി​ലോ ഭാ​ര​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്.