പ​ത്ത​നം​തി​ട്ട: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച രാ​ത്രി 8. 30ന് ​പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ മൈ​ല​പ്ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ റാ​ന്നി പെ​രു​ന്നാ​ട് മാ​ട​മ​ൺ സ്വ​ദേ​ശി ന​ന്ദു മോ​ഹ​ന​ൻ (27) ആ​ണ് മ​രി​ച്ച​ത്.

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ന​ന്ദു മോ​ഹ​ന​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.