ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
Monday, August 4, 2025 4:32 AM IST
കണ്ണൂർ: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി 8.30ന് കണ്ണൂർ പാളിയത്ത് വളപ്പിലുണ്ടായ അപകടത്തിൽ പി.അതുൽ (23) ആണ് മരിച്ചത്.
അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അതുല്‍ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലുണ്ടായിരുന്ന ശ്രീരാഗ്, അമൽ എന്നിവർക്ക് ഗുരുതര പരുക്കേറ്റു.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.