തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഉ​പ​ക​ര​ണം കാ​ണാ​താ​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഡോ.​ഹാ​രി​സ് ചി​റ​യ്ക്ക​ൽ ഇ​ന്ന് ഡി​എം​ഇ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കും. അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ മോ​ർ​സി​ലോ​സ്കോ​പ്പ് എ​ന്ന ഉ​പ​ക​ര​ണം കാ​ണാ​താ​യ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​ണെ​ന്ന് വി​ദ​ഗ്ധ സ​മി​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഉ​പ​ക​ര​ണം കാ​ണാ​നി​ല്ലെ​ന്ന് വ​കു​പ്പ് മോ​ധാ​വി​യാ​യ ഡോ. ​ഹാ​രി​സ് സ​മ്മ​തി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഡി​എം​ഇ ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഉ​പ​ക​ര​ണം കാ​ണാ​താ​യി​ട്ടി​ല്ലെ​ന്നും മാ​റ്റി​വ​ച്ച​താ​ണെ​ന്നു​മാ​ണ് ഡോ. ​ഹാ​രി​സ് ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​ത്.