പാലം നിര്‍മാണത്തിനിടെ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
Monday, August 4, 2025 5:30 PM IST
ആലപ്പുഴ: പാലം നിര്‍മാണത്തിനിടെ സ്പാന്‍ ഇടിഞ്ഞ് ആറ്റില്‍വീണ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനിൽ ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചെട്ടികുളങ്ങര പഞ്ചായത്തിലെ കീച്ചേരിക്കടവു പാലത്തിന്റെ നിർമാണത്തിനിടെയായിരുന്നു സംഭവം. കാണാതായ മറ്റൊരു തൊഴിലാളി മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക്കിനായി തെരച്ചിൽ തുടരുകയാണ്.
ഇവര്‍ക്കൊപ്പം അപകടത്തിൽപ്പെട്ട വിനീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരച്ചിലിനായി മാവേലിക്കരയിൽ നിന്നും കൂടുതൽ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
ചെന്നിത്തല- ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുവീണത്. മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്.