ക​ണ്ണൂ​ര്‍: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് പ്ര​തി ടി.​കെ.​ര​ജീ​ഷി​ന് പ​രോ​ള്‍. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്ന നി​ബ​ന്ധ​ന​യോ​ടെ 15 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. വീ​ട്ടി​ലെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രോ​ള്‍.

ടി.​പി വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ര​ജീ​ഷി​ന് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. മു​ന്‍​പ് പ​ല കാ​ര​ണ​ങ്ങ​ള്‍ കാ​ണി​ച്ച് ര​ജീ​ഷ് പ​രോ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ പ​രോ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല. കേ​സി​ലെ നാ​ലാം​പ്ര​തി​യാ​ണ് ര​ജീ​ഷ്.

കൊ​ടി സു​നി, ഷാ​ഫി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് അ​ന​ധി​കൃ​ത പ​രോ​ള്‍, പോ​ലീ​സി​നെ കാ​വ​ല്‍ നി​ര്‍​ത്തി മ​ദ്യ​പാ​നം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​ക്കു​കൂ​ടി പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.