ധർമസ്ഥലയിൽ വീണ്ടും മൃതദേഹാവശിഷ്ടം കണ്ടെത്തി
Monday, August 4, 2025 6:37 PM IST
മംഗളൂരു: ധർമസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ടെന്ന കേസിൽ നേത്രാവതി നദിക്കരയിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ വീണ്ടും മൃതദേഹാവശിഷ്ടം കണ്ടെത്തി. സ്പോട്ട് നമ്പർ 11 ൽ നിന്നാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ആറാം ദിവസം പ്രത്യേക അന്വേഷണ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടം കണ്ടെടുത്തതായുള്ള വിവരങ്ങൾ പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചത്. ഫോറൻസിക് സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും തുടർന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ധർമസ്ഥലയിൽ 15 ഓളം സ്ഥലങ്ങളിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെത്തുടന്നാണ് നേത്രാവതി പുഴക്കരയിൽ തെരച്ചിൽ തുടങ്ങിയത്. നേരത്തെ ആറാം നന്പർ സ്ഥലത്തിനിന്ന് ഒരു പുരുഷന്റെ അസ്ഥികൾ കുഴിച്ചെടുത്തിരുന്നു.