ഫോൺ ചോർത്തൽ; പി.വി.അന്‍വറിനെതിരെ കേസെടുത്തു
Monday, August 4, 2025 8:09 PM IST
മലപ്പുറം: ഫോൺ ചോർത്തലിൽ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അൻവറിനെതിരെ മലപ്പുറം പോലീസ് കേസെടുത്തത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രൻ പോലീസിനെ സമീപിച്ചത്. അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി നല്കിയതിനാല് തന്റെ ഫോണും ചേര്‍ത്തിയിട്ടുണ്ടെന്നും മുരുഗേഷ് നരേന്ദ്രന് നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ പരാതിയിൽ പോലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് മുരുഗേഷ് നരേന്ദ്രന് കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം മുൻപ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ സര്‍ക്കാരിനെയും അന്‍വറിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.