തി​രു​വ​ന​ന്ത​പു​രം: പ്രേം​ന​സീ​റി​ന്‍റെ മ​ക​നും ന​ട​നു​മാ​യ ഷാ​ന​വാ​സ് അ​ന്ത​രി​ച്ചു. 71 വ​യ​സാ​യി​രു​ന്നു. വൃ​ക്ക രോ​ഗ​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

50ല​ധി​കം സി​നി​മ​ക​ളി​ലും ചി​ല ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. . അ​മ്മ: ഹ​ബീ​ബ ബീ​വി, ഭാ​ര്യ: ‌ആ​യി​ഷാ ബീ​വി, മ​ക്ക​ൾ: ഷ​മീ​ർ ഖാ​ൻ, അ​ജി​ത് ഖാ​ൻ.

ചി​റ​യി​ൻ​കീ​ഴ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മോ​ണ്ട്ഫോ​ർ​ട്ട് സ്കൂ​ൾ, യേ​ർ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഷാ​ന​വാ​സ് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി. ചെ​ന്നൈ​യി​ലെ ന്യൂ ​കോ​ളേ​ജി​ൽ​നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

1981ൽ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത പ്രേ​മ​ഗീ​ത​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മാ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 1991ൽ ​പു​റ​ത്തി​റ​ങ്ങി​യ 'നീ​ല​ഗി​രി' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്ന് ദീ​ര്‍​ഘ​കാ​ലം വി​ട്ടു​നി​ന്നു. 2011ൽ ​പു​റ​ത്തി​റ​ങ്ങി​യ ചൈ​നാ ടൗ​ൺ എ​ന്ന മ​ല​യാ​ള​ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 'സ​ക്ക​റി​യ​യു​ടെ ഗ​ർ​ഭി​ണി​ക​ൾ' എ​ന്ന ചി​ത്ര​ത്തി​ലെ വി​ല്ല​ൻ വേ​ഷം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.