കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന‌​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്ച (06-08-25) ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ര​ണ്ട് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്ന് ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടും.

പാ​ല​ക്കാ​ട് - എ​റ​ണാ​കു​ളം മെ​മു (66609), എ​റ​ണാ​കു​ളം - പാ​ല​ക്കാ​ട് മെ​മു (66610) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ൻ​ഡോ​ർ - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ക്സ്പ്ര​സ് (22645), ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് (16308 ), സി​ക്ക​ന്ദ​റാ​ബാ​ദ് - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ശ​ബ​രി (17230) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് വൈ​കി​യോ​ടു​ന്ന​ത്.

ഇ​ൻ​ഡോ​ർ - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ക്സ്പ്ര​സ് ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി​യാ​യി​രി​ക്കും ഓ​ടു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റും 20 മി​നി​ട്ടും വൈ​കി​യാ​യി​രി​ക്കും ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ടു​ക. കൂ​ടാ​തെ സി​ക്ക​ന്ദ​റാ​ബാ​ദ് - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ശ​ബ​രി അ​ര മ​ണി​ക്കൂ​ർ വൈ​കു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.