ആര്യനാട്ട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
Tuesday, August 5, 2025 11:42 PM IST
തിരുവനന്തപുരം: ആര്യനാട്ട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. അമ്പൂരി തേക്കുപാറ സലാമത്ത് മൻസിലിൽ മുഹമ്മദ് ഹനീഫ (72)ആണ് മരിച്ചത്.
തിങ്കളാഴ്ച ആര്യനാട് പാലം ജംഗ്ഷനിൽ ഗുരുമന്ദിരത്തിന്റെ സമീപത്താണ് അപകടമുണ്ടായത്.അപകടത്തിൽ സ്കൂട്ടർ ബസിനടിയിൽ അകപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ ആരെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് ഇയാളെ ആര്യനാട് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സംഭവിച്ചു.