വിവാഹദിനത്തിൽ യുവതി ജീവനൊടുക്കിയ നിലയിൽ
Wednesday, August 6, 2025 12:42 AM IST
അമരാവതി: ആന്ധ്രാപ്രദേശിൽ വിവാഹദിനത്തിൽ വധു ജീവനൊടുക്കി. സത്യസായി ജില്ലയിലെ പെനുകൊണ്ടയിലെ സോമന്ദേപ്പള്ളി മണ്ഡലത്തിലാണ് സംഭവം.
22കാരിയായ ഹരിഷിത ആണ് മരിച്ചത്. കർണാടകയിലെ ദിബ്ബുരിപ്പള്ളി സ്വദേശിയായ നാഗേന്ദ്രയുമായായിരുന്നു യുവതിയുടെ വിവാഹം.
യുവതിയുടെ വീട്ടിലായിരുന്നു ആദ്യരാത്രി ഒരുക്കിയിരുന്നത്. നാഗേന്ദ്ര മുറിയിലേക്ക് ചെന്നപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹരിഷിതയെ വിളിച്ചെങ്കിലും അകത്ത്നിന്നും പ്രതികരണമൊന്നുമില്ലായിരുന്നു.
തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഷിതയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
യുവതി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.