തൃ​ശൂ​ര്‍: ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. എ​സ്എ​ന്‍ പു​രം പ​ടി​ഞ്ഞാ​റെ വെ​മ്പ​ല്ലൂ​ര്‍ സ്വ​ദേ​ശി കൊ​ട്ടേ​ക്കാ​ട് വീ​ട്ടി​ല്‍ അ​നീ​ഷ് എ​ന്ന​യാ​ളെ​യാ​ണ് തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ള​ജി​ല്‍ പോ​കു​ന്ന​തി​നാ​യി നാ​ട്ടി​ക ഫി​ഷ​റീ​സ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ല്‍ നി​ന്ന് തൃ​പ്ര​യാ​ര്‍ അ​ഴീ​ക്കോ​ട് റൂ​ട്ടി​ല്‍ ഓ​ടു​ന്ന ബ​സി​ല്‍ മു​ന്‍​വ​ശ​ത്തെ ഡോ​റി​ലൂ​ടെ ക​യ​റു​മ്പോ​ള്‍ ക​ണ്ട​ക്ട​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ബ​സ് പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​നീ​ഷ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ചെ​യ്ത ഒ​രു കേ​സി​ലും, ല​ഹ​ള​യു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച ഒ​രു കേ​സി​ലും, മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ടം വ​ര​ത്ത​ക്ക വി​ധം വാ​ഹ​ന​മോ​ടി​ച്ച കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.