തോണി മറിഞ്ഞു: ഒരാളെ കാണാതായി
Wednesday, August 6, 2025 3:18 AM IST
കോഴിക്കോട്: കോട്ടക്കലിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. കോട്ടക്കൽ അഴിമുഖത്തുണ്ടായ അപകടത്തിൽ പുറങ്കര സ്വദേശി സുബൈറിനെയാണ് കാണാതായത്. സുബൈറിന്റെ കൂടെയുണ്ടായിരുന്ന മകൻ സുനീർ നീന്തി രക്ഷപ്പെട്ടു.
മത്സ്യബന്ധനത്തിനുശേഷം തിരികെ വരുന്ന വഴിയാണ് ഇവർ അപകടത്തിൽപ്പെട്ടത്. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. പിന്നാലെ തെരച്ചിൽ നടത്തിയെങ്കിലും സുബൈറിനെ കാണാതാവുകയായിരുന്നു.
ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.