ഉത്തരകാശിയിലെ മിന്നൽ പ്രളയം; രക്ഷാപ്രവർത്തനം തുടരുന്നു
Wednesday, August 6, 2025 6:07 AM IST
ഡെറാഡൂൺ: മേഘവിസ്ഫോടനത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു. നൂറു പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ കെഡാവർ നായ്ക്കളെ എത്തിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
എസ്ഡിആർഎഫ്, എൻഡിആർഎഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇതുവരെ 130 പേരെ അപകട സ്ഥലത്തുനിന്നും വിവിധ സേനകൾ രക്ഷപ്പെടുത്തി.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്.