അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: രാഹുൽ ഗാന്ധിക്ക് ജാമ്യം
Wednesday, August 6, 2025 2:43 PM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്.
2018ല്‍ നടത്തിയ പ്രസംഗത്തിലെ കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി അധ്യക്ഷനാകാം എന്ന പരാമര്‍ശമാണ് വിവാദമായത്. ഈ പരാമര്‍ശം ബിജെപി പ്രവര്‍ത്തകരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.