ഷാംഗ്ഹായി ഉച്ചകോടി; മോദി ചൈനയിലേക്ക്
Wednesday, August 6, 2025 7:09 PM IST
ന്യൂഡൽഹി: ഷാംഗ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കും. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ടിയാന്‍ജിന്‍ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
ഗൽവാൻ സംഘർഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷം ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു രാജ്യങ്ങളും അതിർത്തിയിൽ സേന പിൻമാറ്റത്തിന് അടക്കം ധാരണയുണ്ടാക്കിയിരുന്നു.