തൃ​ശൂ​ർ: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ഇ​ട്ട​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​ൽ 16കാ​ര​ന് സ​ഹ​പാ​ഠി​ക​ളു​ടെ ക്രൂ​ര​മ​ര്‍​ദ​നം. തൃ​ശൂ​ർ കാ​ര​മു​ക്ക് എ​സ്എ​ൻജി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​ഹ​പാ​ഠി​യെ മ​ർ​ദി​ച്ച​ത്.

മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യു​ടെ അ​ച്ഛ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്തി​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. പ​തി​നാ​റു​കാ​ര​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

25 ഓ​ളം കു​ട്ടി​ക​ൾ ചേ​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ​ക​നെ മ​ർ​ദി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. 16കാ​ര​ന്‍റെ ത​ല​യോ​ട്ടി​യി​ലും മൂ​ക്കി​ന്‍റെ എ​ല്ലി​നും പൊ​ട്ട​ലു​ണ്ടെ​ന്ന് മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു.