തെങ്ങ് കടപുഴകി വീണു; യുവതിക്ക് ദാരുണാന്ത്യം
Wednesday, August 6, 2025 9:39 PM IST
കോഴിക്കോട്: മുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് കടപുഴകി വീണു യുവതിക്ക് ദാരുണാന്ത്യം.
ബുധനാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ അപകടത്തിൽ കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. വീടിനു സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്തേക്ക് പതിക്കുകയായിരുന്നു.
ഉടൻ ഫഹീമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.