അനീതി, അന്യായം; ട്രംപിനെ വിമർശിച്ച് കേന്ദ്ര സർക്കാർ
Wednesday, August 6, 2025 11:29 PM IST
ന്യൂഡല്‍ഹി: കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ യുഎസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ 30ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതുകൂടാതെയാണ് വീണ്ടും 25% തീരുവ ചുമത്താൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
ഇതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്കു മേലുള്ള ആകെ തീരുവ 50% ആയി. അടുത്ത 21 ദിവസത്തിനുള്ളിൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്.
യുക്രെയ്നുമായി യുദ്ധം ചെയ്യാൻ റഷ്യയുടെ പ്രധാന വരുമാന സ്രോതസ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം.