ബൈക്ക് യാത്രികന് നേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപെട്ടു
Thursday, August 7, 2025 12:59 AM IST
തൃശൂര്‍: ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനെ ആക്രമിക്കാൻ ശ്രമിച്ച് കാട്ടാന. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന് ഓടി രക്ഷപ്പെട്ടു.
സംഭവത്തെത്തുടര്‍ന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്.
ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്