റോഡില്‍ ഇറക്കും മുന്‍പ് വാഹനം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം: ഹൈക്കോടതി
Thursday, August 7, 2025 4:56 AM IST
കൊച്ചി: റോഡില്‍ ഇറക്കും മുന്‍പ് വാഹനം സുരക്ഷിതമാണെന്നും മറ്റുള്ളവര്‍ക്ക് ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി.
അപകടം അശ്രദ്ധ മൂലമല്ലെന്ന വാദം ഉന്നയിക്കുന്നപക്ഷം ഡ്രൈവറോ ഉടമയോ വാഹനം റോഡിലിറക്കും മുമ്പ് എല്ലാ സുരക്ഷാമുന്‍കരുതലും ജാഗ്രതയും പുലര്‍ത്തിയിരുന്നുവെന്ന് തെളിവുകള്‍ സഹിതം സ്ഥാപിക്കേണ്ടതുണ്ടെന്നും ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് വ്യക്തമാക്കി.
പോലീസ് വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു പരിക്കേറ്റ 63 കാരിയായ തിരുവനന്തപുരം സ്വദേശിനി എല്‍. രാജേശ്വരിക്ക് 2.46 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള എറണാകുളം വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ഉത്തരവ് ശരിവച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി നിരീക്ഷണം.