കൊ​ച്ചി: റോ​ഡി​ല്‍ ഇ​റ​ക്കും മു​ന്പ് വാ​ഹ​നം സു​ര​ക്ഷി​ത​മാ​ണെ​ന്നും മ​റ്റു​ള്ള​വ​ര്‍​ക്ക് ഒ​രു അ​പ​ക​ട​വും ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കാ​ന്‍ വാ​ഹ​ന ഉ​ട​മ​യ്ക്കും ഡ്രൈ​വ​ര്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി.

അ​പ​ക​ടം അ​ശ്ര​ദ്ധ മൂ​ല​മ​ല്ലെ​ന്ന വാ​ദം ഉ​ന്ന​യി​ക്കു​ന്ന​പ​ക്ഷം ഡ്രൈ​വ​റോ ഉ​ട​മ​യോ വാ​ഹ​നം റോ​ഡി​ലി​റ​ക്കും മു​മ്പ് എ​ല്ലാ സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലും ജാ​ഗ്ര​ത​യും പു​ല​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് തെ​ളി​വു​ക​ള്‍ സ​ഹി​തം സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജ​സ്റ്റീ​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ചു പ​രി​ക്കേ​റ്റ 63 കാ​രി​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി എ​ല്‍. രാ​ജേ​ശ്വ​രി​ക്ക് 2.46 ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള എ​റ​ണാ​കു​ളം വാ​ഹ​നാ​പ​ക​ട ന​ഷ്‌​ട​പ​രി​ഹാ​ര ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടു​ള്ള വി​ധി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം.