പ്ലാന്റേഷൻ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി
Thursday, August 7, 2025 3:05 PM IST
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ തോട്ടത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസുള്ള പിടിയാനയെയാണ് റോഡിനോട് ചേർന്നുള്ള തോട്ടിൽ ചരിഞ്ഞ നിലയിൽ കണ്ടത്.
രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം കാട്ടാനയുടെ ജഡം ആദ്യം കണ്ടത്. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല പോസ്റ്റ്മോർട്ടത്തിന് ശേഷമാണു കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുക.