കാഷ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്നു സൈനികർ മരിച്ചു
Thursday, August 7, 2025 3:36 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു.15 പേർക്ക് പരിക്കേറ്റു. രാവിലെ പത്തരയോടെ ഉദ്ദംപുരിലെ കഡ്വ-ബസന്ത്ഗഡ് മേഖലയിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.