ചെമ്പഴന്തിയിൽ മദ്യപാനം ചോദ്യം ചെയ്തതിന് വയോധികന് ക്രൂരമർദനം; മൂന്നുപേർ അറസ്റ്റിൽ
Thursday, August 7, 2025 4:51 PM IST
തിരുവനന്തപുരം: ചെമ്പഴന്തിയിൽ മദ്യപാനം ചോദ്യം ചെയ്തതിന് വയോധികന് ക്രൂരമർദനം. ഗാന്ധിപുരം സ്വദേശി അഡ്വൻദാസ് എന്നയാൾക്കാണ് മർദനമേറ്റത്.
സംഭവത്തിലെ പ്രതികളായ ചന്തവിള സ്വദേശി നിധിൻ (27), അണിയൂർ സ്വദേശികളായ ഷിജിൻ (23) , അജിൻ (24) എന്നിവരെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം നാലാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാക്കൾ മധ്യവയസ്ക്കനെ തറയിലിട്ട് ചവിട്ടുകയും ചെരുപ്പും മടലും കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രതികൾ തന്നോട് പണം ആവശ്യപ്പെട്ടുവെന്നും തന്റെ മാല മോഷ്ടിച്ചുവെന്നും അഡ്വൻദാസ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.