തീരുവ പ്രശ്നം; ട്രംപിന്റെ കോലം കത്തിക്കുമെന്ന് എം.വി. ഗോവിന്ദൻ
Thursday, August 7, 2025 6:14 PM IST
തിരുവനന്തപുരം: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയിൽ സിപിഎം പ്രതിഷേധിക്കും. ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.
അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കും. സമുദ്രോൽപ്പന്ന , സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കും. ട്രംപിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മോദിക്കേറ്റ തിരിച്ചടിയാണ് തീരുവ കൂട്ടലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റയിൽ, മരുന്ന് നിർമാണം, ആഭരണങ്ങൾ, തുടങ്ങിയ എല്ലാ സാധനങ്ങൾക്കുമുള്ള തീരുവ വർധനവിലൂടെ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.