കൊ​ച്ചി: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര മേ​നോ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​റ​സ്റ്റി​ൽ.

കൊ​ല്ലം സ്വ​ദേ​ശി അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത് ലൂ​യി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ക്ക​നാ​ട് സൈ​ബ​ർ പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഫോ​ണി​ലൂ​ടെ​യു​മാ​ണ് സം​ഗീ​ത് ലൂ​യി​സ്, ബാ​ല​ച​ന്ദ്ര​മേ​നോ​നെ പ​ണ​മാ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് ഇ​യാ​ൾ.

ഒ​ന്നാം പ്ര​തി മി​നു മു​നീ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കൊ​ച്ചി സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് മി​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​വ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി.

ബാ​ല​ച​ന്ദ്ര​മേ​നോ​നി​ൽ നി​ന്നും പ​ണം​ത​ട്ടാ​ൻ മീ​നു​വും സം​ഗീ​തും ഗ‍ൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു​വെ​ന്നും കൂ​ടു​ത​ൽ പേ​ർ സം​ഘ​ത്തി​ലു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കാ​പ്പ കേ​സി​ലെ പ്ര​തി​യാ​ണ് സം​ഗീ​ത് ലൂ​യി​സ്. തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.