മലപ്പുറത്ത് യുവാവിനെ കുത്തിക്കൊന്നു
Thursday, August 7, 2025 10:51 PM IST
മലപ്പുറം: തിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു. തിരൂര്‍ വാടിക്കലിലാണ് സംഭവം. കാട്ടിലപ്പള്ളി സ്വദേശി തുഫൈല്‍(26) ആണ് മരിച്ചത്. നാല് പേര് ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
വാഹനത്തില്‍ പോകുമ്പോള്‍ നാലംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ തുഫൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍.